സൗജന്യ പരീക്ഷ പരിശീലനം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 31, ബുധനാഴ്‌ച

സൗജന്യ പരീക്ഷ പരിശീലനം

 


പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരീശീലനം നൽകുന്നു. ആഗസ്റ്റിൽ നടക്കുന്ന മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് മെയ് ഒന്ന് മുതൽ  ക്ലാസുകൾ ആരംഭിക്കും.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. 


 ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 28ന് മുൻപ് ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാ ഫോം ഓഫീസിൽ ലഭിക്കും.


Post Top Ad