കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 24, ബുധനാഴ്‌ച

കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

 


നെടുമങ്ങാട്  ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നെടുമങ്ങാട്  ആനാട് സ്വദേശി അരുണിനെ (36) യാണ്  കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. അരുണും ഭാര്യ അഞ്ജുവും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവർ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല.  ഇതിനിടയിൽ അഞ്ജു  ശ്രീജു എന്ന യുവാവുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിക്കാൻ  തീരുമാനിക്കുകയും ചെയ്തു. അരുൺ ഇതിനെ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തിയത്.   ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad