എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

 


  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാധ്യമങ്ങളിലെ  എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. കേരളം ഉൾപ്പടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലും മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ  എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും  നിരോധിച്ചാണ്‌ കമ്മീഷൻ ഉത്തരവിറക്കിയത്. 


ബംഗാളിലും അസമിലും ഇന്ന്  ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയാണ്.   ഇന്ന് രാവിലെ ഏഴ് മണി മുതൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 29 ന് 7.30 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്‌സിറ്റ് പോളുകൾ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റു സർവേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിപ്രചരിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. 


Post Top Ad