ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവർത്തിക്കില്ല - EC Online TV

Breaking

Post Top Ad


2021, മാർച്ച് 13, ശനിയാഴ്‌ച

ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവർത്തിക്കില്ല

 


 ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം തുടർച്ചയായി പ്രവർത്തിക്കില്ല.  ഇന്നും നാളെയും  (13 , 14) ബാങ്ക് അവധിയാണ്. തുടർന്ന്  15, 16  (തിങ്കൾ, ചൊവ്വ) തീയതികളിൽ  ബാങ്കിങ് മേഖലയിലെ  രാജ്യവ്യാപകമായ പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക.


പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്  പണിമുടക്കുന്നത്.   ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. നാലുദിവസം തുടർച്ചയായി ബാങ്ക് പ്രവർത്തനങ്ങൾ  മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാകുന്നത്. 


ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

Post Top Ad