മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 15, തിങ്കളാഴ്‌ച

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.   ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Post Top Ad