കടക്കാവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

കടക്കാവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

       

        

കടക്കാവൂർ ചാവടിമുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി  പരിക്കേറ്റ യുവാവ് മരിച്ചു. വക്കം മാടൻനട സ്വദേശി നിതിൻ (21)ആണ് മരിച്ചത്. കടക്കാവൂരിൽ നിന്ന് നിലക്കാമുക്കിലേക്ക്  പോയ ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയാണ്  അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  അപകടത്തിൽ പരിക്കേറ്റ   രണ്ടു പേരെയും ഉടൻ തന്നെ ചിറിയിൻകീഴ് താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.   മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  


Post Top Ad