ശാർക്കര ക്ഷേത്രത്തിനു ഔദ്യോഗിക വെബ്സൈറ് പ്രവർത്തനമാരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 7, ഞായറാഴ്‌ച

ശാർക്കര ക്ഷേത്രത്തിനു ഔദ്യോഗിക വെബ്സൈറ് പ്രവർത്തനമാരംഭിച്ചു

ശാർക്കര ദേവീ ക്ഷേത്രത്തിന്റെ  ഔദ്യോഗിക വെബ് സൈറ്റായ http://sarkaradevitemple.com/   പ്രവർത്തനമാരംഭിച്ചു. ക്ഷേത്ര ചരിത്രമടക്കം ആചാരാനുഷ്ഠാനങ്ങൾ, ഉൽസവങ്ങൾ, പൂജകൾ, ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ക്ഷേത്രോപദേശക സമിതിയാണു  വെബ് സൈറ്റിനു രൂപം നൽകിയിട്ടുള്ളത്. ക്ഷേത്ര ശ്രീകോവിലിനു മുൻപിൽ ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠത്തിൽ ജയപ്രകാശ് പരമേശ്വരരു ഭദ്രദീപം തെളിയിച്ചു. വെബ് സൈറ്റ് ലോഗ് ഓൺ "പൂജ ഗ്രൂപ്പ്" എംഡി ഇക്ബാൽ നിർവഹിച്ചു.ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ മധുസൂദനൻ നായർ, അസി.കമ്മീഷണർ എസ്.ശശികല, ശാർക്കര ദേവസ്വം എഒ ദിലീപ് കുമാർ, എസ്.വിമൽകുമാർ, ക്ഷേത്ര സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡൻ്റ് മിഥുൻ ടി. ഭദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ, ശ്രീകുമാർ, ഷിജു, ഫൈസൽ, സിജു മാസ്ട്രോമാനിയ, കീഴ്ശാന്തിമാരായ ഈശ്വരൻ പോറ്റി, കണ്ണൻ പോറ്റി, ശ്രീകാന്ത് പോറ്റി, ക്ഷേത്രസമിതി അംഗങ്ങളായ എസ്.വിജയകുമാർ, മണികുമാർ ശാർക്കര, മോഹനൻ നായർ, കിട്ടുഷിബു, ഭദ്രകുമാർ, രാജശേഖരൻ, ഷൈജു, സുധീഷ് കുമാർ, അഭിൻ ലാൽ, ഗിരീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Post Top Ad