പിഎസ്‌സി പൊതു പരീക്ഷ ; എഴുതാൻ സാധിക്കാത്തവർക്കായി അഞ്ചാം ഘട്ടം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 16, ചൊവ്വാഴ്ച

പിഎസ്‌സി പൊതു പരീക്ഷ ; എഴുതാൻ സാധിക്കാത്തവർക്കായി അഞ്ചാം ഘട്ടം

 


പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക്  പിഎസ്‌സി നടത്തിയ പൊതു പരീക്ഷയുടെ നാലു ഘട്ടങ്ങളിലും മതിയായ കാരണം മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി  അഞ്ചാം ഘട്ട പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനം.  കോവിഡ്, അപകടം, പ്രസവം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവർക്കു മാത്രമായിരിക്കും അഞ്ചാം ഘട്ട  പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്.  


തടസം നേരിട്ടത് സംബന്ധിച്ച് ഉദ്യോഗാർഥികൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ചു പിഎസ്‌സിക്കു ബോധ്യപ്പെട്ടാൽ അടുത്ത ഘട്ട പരീക്ഷ എഴുതിപ്പിക്കും. എന്നാൽ വ്യാജ രേഖകളും മറ്റും ഹാജരാക്കിയാൽ നടപടി ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു. ഗതാഗത തടസ്സം കാരണം  പരീക്ഷയ്ക്ക് എത്താൻ സാധിക്കാത്തവർക്കും മറ്റും വീണ്ടും അവസരം നൽകില്ല. 


ഫെബ്രുവരി 20,25,മാർച്ച് 6,13 തീയതികളിലായി പിഎസ്‌സി നടത്തിയ പരീക്ഷയിൽ 15 ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ  പരീക്ഷ എഴുതി. പരീക്ഷ എഴുതാൻ സാധിക്കാത്ത 13,000 പേർ ഇതിനോടകം പിഎസ്‌സിക്ക് അപേക്ഷ നൽകി കഴിഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്ത രണ്ടായിരത്തോളം പേർക്കു മാത്രമാണു നേരത്തേ തീയതി മാറ്റി നൽകിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad