എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല ; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 18, വ്യാഴാഴ്‌ച

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല ; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ


 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.  വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.  ഇതിനെതിരെയുള്ള  പൊതുതാത്പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി  നടപടി.  സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും  കോടതി ഉത്തരവിട്ടു. 

Post Top Ad