കലാഭവൻമണി സേവനസമിതിയുടെ ആഭിമുഖ്യത്തിൽ ലോകനാടകദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നാടകഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറത്തെ ആദരിച്ചു. അജിൽ മണിമുത്ത് പൊന്നാടയണിയിച്ചു. യോഗത്തിൽ അഡ്വ.മധുസൂദനൻ നായർ അധ്യക്ഷനായി. സജീവ് കോടാലിക്കോണം, ചാരുനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.