അനധികൃതമായി മദ്യ വില്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 3, ബുധനാഴ്‌ച

അനധികൃതമായി മദ്യ വില്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ


 വർക്കല കേന്ദ്രീകരിച്ച്  അനധികൃതമായി മദ്യം വില്പന നടത്തിയ കേസിൽ   ഒരാൾ അറസ്റ്റിൽ.  മദ്യം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ വർക്കല മേൽവെട്ടൂർ കുന്നിൽ ചരുവിള വീട്ടിൽ അനീഷ്‌ (32) അറസ്റ്റിലായി. ഇയാളിൽ നിന്ന് 104 കുപ്പികളിലായി നിറച്ചിരുന്ന 52 ലിറ്റർ മദ്യവും, ഇത് വിൽക്കാൻ ഉപയോഗിച്ച ബൈക്കും, 1300 രൂപയും എക്സൈസ് പിടികൂടി.  കൂട്ടുപ്രതിയും സഹോദരനുമായ മേൽ വെട്ടൂർ അപർണ്ണ നിവാസിൽ അനിലി (36)നായി അന്വേഷണം ഊർജിതപ്പെടുത്തി. ഒളിവിൽ പോയ അനിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ  പറഞ്ഞു.  സി.ഐ നൗഷാദ്, ഗ്രേഡ് പി.ഒ വിജയകുമാർ, സി.ഇ.ഒ മാരായ താരിഖ്, ലിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Post Top Ad