ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. വിഴിഞ്ഞ ഹാർബറിലേക്ക് ലോഡുമായി പോയ ലോറിയും സ്കൂട്ടറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ടോറസ് ലോറിയുടെ അടിയിൽപെട്ടു. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. സ്കൂട്ടർ പൂർണമായും തകർന്നു. ലോറി തിരിക്കുന്നത് കണ്ട് സ്കൂട്ടർ യാത്രികൻ ഒഴിഞ്ഞു മാറിയത് ജീവഹാനി ഒഴിവാക്കി. വിളയിൽമൂല സ്വദേശി ഷിജുവാണ് അപകടത്തിൽപെട്ടത്. ആറ്റിങ്ങൽ പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.