ട്രാഫിക് നിയമ ലംഘനം ; പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 8, തിങ്കളാഴ്‌ച

ട്രാഫിക് നിയമ ലംഘനം ; പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിൽ

 


ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാത്ത കേസുകൾക്ക് പുതിയ നടപടി. കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്കെത്തും. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിൻ്റെ ചലാനാണ് വെർച്വൽ കോടതികളിലേക്ക് അയക്കുന്നത്. വെർച്വൽ കോടതിയിൽ vcourts.gov.in എന്ന വെബ്സൈറ്റിൽ പിഴ അടയ്ക്കാം


വാഹന ഉടമകൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ ഉപയോഗപ്രദമായ രീതിയാണ് പുതിയ പരിഷ്കാരമെന്നാണ് മോട്ടോർവാഹനവകുപ്പിൻ്റെ വിലയിരുത്തൽ. മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. 

Post Top Ad