ജി.ആർ അനിലിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രകാശനം ചെയ്തു. - EC Online TV

Breaking

Post Top Ad


2021, മാർച്ച് 24, ബുധനാഴ്‌ച

ജി.ആർ അനിലിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രകാശനം ചെയ്തു.
നെടുമങ്ങാട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ജി.ആർ അനിലിൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ ആഡിയോ സി.ഡി പ്രകാശനം ചെയ്തു. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ആർ.ജയദേവന് കൈമാറിയാണ് സി.ഡി പ്രകാശനം ചെയ്തത്.

സ്ഥാനാർത്ഥി അഡ്വ.ജി.ആർ.അനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ,തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, അരുൺ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

പിരപ്പൻകോട് മുരളി,ഏഴാച്ചേരി രാമചന്ദ്രൻ ,വി .പി .ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്.  സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വേലായുധൻ ഇടച്ചേരിയനാണ്. ഓർക്കസ്ട്രേഷൻ രാജീവ് ശിവ.

പ്രമുഖ ഗായകരായ സ്വരസാഗർ, അജിത് രാജ്, ബിജോയ് എം നായർ, കെ.ദേവകി ഉണ്ണികൃഷ്ണൻ, അജയ് വെള്ളരിപ്പണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

Post Top Ad