പിടികിട്ടാപ്പുള്ളികൾ അയിരൂർ പോലീസിന്റെ പിടിയിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 8, തിങ്കളാഴ്‌ച

പിടികിട്ടാപ്പുള്ളികൾ അയിരൂർ പോലീസിന്റെ പിടിയിൽ

 


വധശ്രമം, മോഷണം, ലഹരി വസ്തുക്കളുടെ വില്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ 15 പിടികിട്ടാപ്പുള്ളികളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി  കോവൂരിൽ വീട് കുത്തിപ്പൊളിച്ച് ഏഴ് പവൻ സ്വർണം കവർന്ന കേസിലെ പ്രതികളായ ചെമ്മരുതി കോവൂർ പുത്തൻവിള വീട്ടിൽ ബിനു (44), കോവൂർ എ.എം.എൽ.പി.എസിന് സമീപം ചരുവിള വീട്ടിൽ ബിനു (31) എന്നിവരെയും  വേങ്കോടിൽ സംഘം ചേർന്ന് പവിൻ എന്നയാളെ മർദ്ദിച്ചകേസിലെ പ്രതികളായ വേങ്കോട് പുത്തൻവീട്ടിൽ സുനിൽ (20), നാവായിക്കുളം ആലുക്കുന്ന് വാഴവിളവീട്ടിൽ രാഹുൽ (20), നാവായിക്കുളം പയ്യൻമുക്ക് സുമിഭവനിൽ ശരത്ത് രാജ് എന്നിവരെയും അറസ്റ്റ് ചെയ്തു.  


വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് കേസിലെ പ്രതികളുമുൾപ്പെടെയാണ് 15പേരെ വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ രാജേഷ്.പി, എസ്.സി.പി.ഒ ജയ് മുരുകൻ, പൊലീസുകാരായ സജീവ്, തുളസി, ഹിമാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡുചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad