വർക്കല റിസോർട്ടിൽ തീപിടുത്തം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

വർക്കല റിസോർട്ടിൽ തീപിടുത്തം

 


വർക്കല നോർത്ത് ക്ലിഫിൽ ക്ലഫോട്ടി റിസോർട്ടിൽ തീപിടുത്തം.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരുക്കില്ല. റിസോർട്ടിലെ മുകളിലത്തെ നിലയിൽ ഉള്ള രണ്ട് എ സി  റൂമാണ്  തീ പിടുത്തിൽ കത്തി നശിച്ചത്. എ സി, ഗ്ലാസ്സ്, അലുമിനിയം പാനൽ, ബെഡ്, ടി വി  ഉൾപ്പെടെ കത്തി നശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ്  കണക്കാക്കുന്നത്. ഫയർ ഫോഴ്സും  നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് തീ അണച്ചു. 

Post Top Ad