ആറ്റിങ്ങൽ നഗരസഭയുടെ കുടിശിക നിവാരണ കളക്ഷൻ കൗണ്ടറുകൾ ; ഇന്നും നാളെയും പ്രവർത്തിക്കും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 13, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭയുടെ കുടിശിക നിവാരണ കളക്ഷൻ കൗണ്ടറുകൾ ; ഇന്നും നാളെയും പ്രവർത്തിക്കും

 


ആറ്റിങ്ങൽ നഗരസഭ  പരിധിയിലെ   കെട്ടിട നികുതിയും തൊഴിൽ കരവും പിഴ കൂടാതെ ഒടുക്കുന്നതിനായി   വിവിധ ഇടങ്ങളിലായി  പൊതു അവധി ദിവസമായ  ഇന്നും നാളെയും (ശനി, ഞായർ)  പ്രത്യേക കളക്ഷൻ കൗണ്ടറുകൾ പ്രവർത്തിക്കും.  രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. മാർച്ച് 13 ശനിയാഴ്ച  നഗരസഭ കൃഷിഭവൻ,  അംഗൻവാടി, പരവൂർകോണം ഗവ.എൽ.പി സ്കൂൾ, കൊല്ലമ്പുഴ അഭയ കേന്ദ്രം എന്നിവിടങ്ങളിലും മാർച്ച് 14 ഞായറാഴ്ച മാമം നാളികേര വികസന കോർപ്പറേഷൻ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലുമാണ് നഗരസഭ റവന്യൂ വിഭാഗം കളക്ഷൻ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്.  പൊതുജനങ്ങൾ നഗരസഭ തയ്യാറാക്കിയ കുടിശിക നിവാരണ ക്യാമ്പുകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad