വർക്കല ഫയർ സ്റ്റേഷനിലെ 12 ജീവനക്കാർക്കും ആലംകോട് എസ്ബിഐയിലെ മൂന്ന് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് വർക്കല ഫയർ സ്റ്റേഷനിലെ 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ള ഉദ്യോഗസ്ഥരോടും കോവിഡ് പരിശോധനക്ക് വിധേയമാവാൻ നിർദ്ദേശിച്ചു. സ്ഥാപനത്തിൽ അണുനശീകരണം നടത്തി. എസ്ബിഐ ഇന്നത്തേക്ക് താത്കാലികമായി അടപ്പിച്ചു. പുതിയ സ്റ്റാഫുകളെ വെച്ച് വരും ദിവസങ്ങളിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കും.