കാറിനുള്ളിലെ അലങ്കാര വസ്തുക്കളും ഇനി നിയമവിരുദ്ധം ; നടപടിയെടുക്കാൻ നിർദ്ദേശം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 6, ശനിയാഴ്‌ച

കാറിനുള്ളിലെ അലങ്കാര വസ്തുക്കളും ഇനി നിയമവിരുദ്ധം ; നടപടിയെടുക്കാൻ നിർദ്ദേശം

 


കാറിനുള്ളിൽ  വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി  റിയർവ്യൂ ഗ്ലാസിൽ അലങ്കാര വസ്തുക്കളും മാലകളും തൂക്കിയിടുന്നത്  നിയമവിരുദ്ധം. ഇവ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന്  നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. 


പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളും കുഷനുകളും  വെയ്ക്കുന്നതും നിയമ വിരുദ്ധമാണ്.  വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിംഗ് പേപ്പറുകൾ, കർട്ടനകുൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.  ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടി. 

 

Post Top Ad