വർക്കല ക്ഷേത്രത്തിന് സമീപത്തെ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ വില്ലേജിൽ പൂന്തലതാഴത്ത് പൂരവിള വീട്ടിൽ വിഷ്ണു പിള്ള വസന്തകുമാരി ദമ്പതികളുടെ മകൻ വിനു.വി (25) ആണ് മരിച്ചത്.
ജോലി സംബന്ധമായ ആവശ്യത്തിലേക്കായി ഒരു മാസമായി യുവാവ് ഹോട്ടലിൽ താമസിക്കുന്നു. ഇൻറീരിയർ ഡിസൈനിങ് ജോലി ചെയ്തു വരികയായിരുന്നു. ജോലിചെയ്യുന്ന കമ്പനി തന്നെയാണ് ഇയാൾക്ക് ഹോട്ടലിൽ താമസസൗകര്യവും ഏർപ്പാട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഇയാൾ ജോലിക്ക് പോയിരുന്നില്ല. തുടർന്ന് കൂടെ ജോലി ചെയ്യുന്നവർ അന്വേഷിച്ച് വന്നപ്പോഴാണ് വിനുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.