വ്യാജ ഡോക്ടർ പാലോട് പോലീസിന്റെ പിടിയിലായി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

വ്യാജ ഡോക്ടർ പാലോട് പോലീസിന്റെ പിടിയിലായി


 വ്യാജ ഡോക്ടർ പാലോട് പോലീസിന്റെ പിടിയിലായി.  സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തി  മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ  പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ഹിസാന മൻസിലിൽ സോഫിമോൾ (43) ആണ് അറസ്റ്റിലായത്.  സോഫിയ റാവുത്തർ എന്ന പേരിലാണ് ഇവർ ചികിത്സ നടത്തി വന്നത്.  


പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും കളരിമർമ്മ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്.  സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയ്ക്കായി ആളുകളിൽ നിന്ന് അമിതമായി പണം ഈടാക്കിയതിനെത്തുടർന്നുള്ള  പരാതിയിന്മേലുള്ള  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 


നിലവിൽ മടത്തറയിലെ സ്ഥാപനത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. ഇതിന്റെ  പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടർ അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സി.ഐ. മനോജ്, ഷിബു, അനിൽകുമാർ, രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post Top Ad