താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടി ; സ്റ്റേ തുടരും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടി ; സ്റ്റേ തുടരും


സംസ്ഥാന സർക്കാരിന്റെ  താത്കാലിക സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിയിൽ  നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ  പരാമര്‍ശം. 


സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്നാണ്  സർക്കാരിന്റെ വിശദീകരണം. തുടര്‍ന്ന്  സ്‌പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാനും വിഷയത്തില്‍ ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Post Top Ad