വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് ; കർശന നടപടിയുമായി ജില്ലാ കളക്ടർ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് ; കർശന നടപടിയുമായി ജില്ലാ കളക്ടർ

 വോട്ടർപട്ടികയിൽ വ്യാപക പൊരുത്തക്കേടുകളും ഇരട്ടവോട്ടർമാരെയും  കണ്ടെത്തിയ സാഹചര്യത്തിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ.  ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതും കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. മാർച്ച് 30നകം ഇരട്ടിപ്പുളള വോട്ടർമാരുടെ പട്ടിക  തയ്യാറാക്കി വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.    പട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഒമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

Post Top Ad