തിരുവനന്തപുരത്ത് പരേഡിനിടെ ആന വാച്ചറെ ആക്രമിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 13, ശനിയാഴ്‌ച

തിരുവനന്തപുരത്ത് പരേഡിനിടെ ആന വാച്ചറെ ആക്രമിച്ചു


തിരുവനന്തപുരം കോട്ടൂർ  ആന പുനരധിവാസ കേന്ദ്രത്തിൽ  പരേഡ് നടക്കുന്നതിനിടെ ആന വാച്ചറെ ആക്രമിച്ചു.   ഇന്ന് രാവിലെയായിരുന്നു  സംഭവം.   കോടതി വിധിയെ തുടർന്ന് ഹരിപ്പാട് നിന്ന് കോട്ടൂർ എത്തിച്ച ഹരികൃഷ്ണൻ എന്ന നാട്ടാനയാണ് വാച്ചർ ഹബീബിനെ ആക്രമിച്ചത്. ആന പരേഡ് കാണാനെത്തിയ സന്ദർശകരെ നിയന്ത്രിക്കാൻ  ആനയ്ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്കും കാലിനും  ഗുരുതരമായി പരിക്കേറ്റ ഹബീബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post Top Ad