എ സി കോച്ചുകളില്‍ മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 22, തിങ്കളാഴ്‌ച

എ സി കോച്ചുകളില്‍ മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്ക്

 


ട്രെയിനുകളിലെ  എ സി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്ക്. തീപിടുത്ത സാധ്യത ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിര്‍ബന്ധമായും ഓഫ് ചെയ്തിടണമെന്ന് നേരത്തെത്തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും  പല ട്രെയിനുകളിലും  ഇത് പാലിക്കാറില്ല. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും രാത്രി കാലങ്ങളില്‍ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്  എ സി മെക്കാനിക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റയില്‍വേ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ഇതില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനുമാണ്  തീരുമാനം. സര്‍ക്കുലറിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്.


 രാത്രി ചാർജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായി നിരവധി അപകടങ്ങൾ  റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ഇതിനു പരിഹാരമായിട്ടാണ്  ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കിയിടുന്നത്. 


Post Top Ad