വഞ്ചിയൂർ ജംഗ്ഷനിലെ വർക്ക് ഷോപ്പിൽ തീപിടിത്തം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 8, തിങ്കളാഴ്‌ച

വഞ്ചിയൂർ ജംഗ്ഷനിലെ വർക്ക് ഷോപ്പിൽ തീപിടിത്തം

 


ആറ്റിങ്ങൽ വഞ്ചിയൂർ ജംഗ്ഷനിൽ അടച്ചിട്ടിരുന്ന വർക്ക് ഷോപ്പിൽ  തീപിടിത്തം.  ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു തീപിടിത്തമുണ്ടായത്.    രതീഷിന്റെ ഉടമസ്ഥതയിലുള്ള 'തിരുവാതിര വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.  നന്നാക്കാൻ സൂക്ഷിച്ചിരുന്ന 25ഓളം വാഹനങ്ങൾ ഭാഗികമായി കത്തിനശിച്ചു.ഏകദേശം  രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. 


നാട്ടുകാർ  വിവരമറിയിച്ചതിനെ തുടർന്ന്  ആറ്റിങ്ങൽ, നാവായിക്കുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള രണ്ട് യൂണിറ്റുകൾ ഒരു മണിക്കൂറോളം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  അപകട കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങൽ ഫയർസ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ള, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ, രതീഷ്, രാജഗോപാൽ, സജി എസ്.നായർ, നാവായിക്കുളം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേഷ്, ഫയർ റെസ്‌ക്യൂ ടീമംഗങ്ങളായ സുലൈമാൻ, വിഷ്ണു എസ്. നായർ, റോബർട്ട് എസ്. തോമസ്, മിഥേഷ്, വിനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


Post Top Ad