കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന കലാജാഥയ്ക്ക് ആറ്റിങ്ങൽ സ്വീകരണം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന കലാജാഥയ്ക്ക് ആറ്റിങ്ങൽ സ്വീകരണം

കെപിഎസ്ടിഎ യുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാജാഥ ജില്ലയിൽ പര്യടനം ആരംഭിച്ചു. ഇന്ന് രാവിലെ 10ന് വർക്കല നിന്ന് ആരംഭിച്ച കലാജാഥയ്ക്ക് ആറ്റിങ്ങൽ സ്വീകരണം നൽകി. ഭൂതം-ഭാവി-വർത്തമാനം എന്ന പേരിൽ ആനുകാലിക രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്തുള്ള അവതരണം പൊതു ജനശ്രദ്ധ പിടിച്ചുപറ്റി. കെപിഎസ്ടിഎ കൾച്ചറൽ ഫോറം ഭാരവാഹികളായ റ്റി.ഐ.മധു, കുന്നത്തൂർ ജെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അധ്യാപികമാരും ചേർന്ന് അവതരിപ്പിക്കുന്ന മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോസ് വിക്ടർ ഞാറക്കാലയാണ്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എസ്.പ്രശാന്തൻ, കെപിഎസ്ടിഎ ഭാരവാഹികളായ പ്രദീപ് നാരായൺ, ആർ.ശ്രീകുമാർ, കെ.ഉണ്ണികൃഷ്ണൻ നായർ, അനിൽ വെഞ്ഞാറമൂട്, എ.ആർ.ഷമീം, എൻ.സാബു, വി.പി.സുനിൽകുമാർ, സി.എസ്.വിനോദ്, റ്റി.യു. സഞ്ജീവ്, പി.രാജേഷ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി കലാജാഥ മാർച്ച് 3 ന് തിരുവനന്തപുരത്ത് സമാപിക്കും.

Post Top Ad