വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 22, തിങ്കളാഴ്‌ച

വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു

 


വർക്കല ഹെലിപ്പാടിനു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ  പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ  മരിച്ചു.   തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനി 21 വയസ്സുള്ള ദഷ്റിതയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കൽ എൻജിനീയറിങിന്  പഠിക്കുന്ന നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ  താമസിക്കാൻ എത്തിയത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പോലീസ് സംഭവ  സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.  കൂടെയുള്ള വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. തമിഴ്നാട്ടിൽനിന്ന് മാതാപിതാക്കൾ എത്തിയതിനുശേഷം അവരുടെ മൊഴി കൂടി രേഖപ്പെടുത്തി  കേസ് രജിസ്റ്റർ ചെയ്യുമെന്ന്  വർക്കല പോലീസ് അറിയിച്ചു.

Post Top Ad