കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർക്ക് പരിക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 9, ചൊവ്വാഴ്ച

കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർക്ക് പരിക്ക്

 


കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്. ഇന്ന്  പുലർച്ചെയായിരുന്നു അപകടമുണ്ടായത്. കല്ലമ്പലം സ്വദേശികളായ ഷൈജു, രാഹുൽ, ശരത്  എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ കെ ടി സി ടി ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മറ്റു രണ്ടുപേർ അപകട നില തരണം ചെയ്‌തെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 


Post Top Ad