നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം ; മുസ്ലിം ജമാഅത്ത് കോ-ഓഡിനേഷൻ കൗൺസിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം ; മുസ്ലിം ജമാഅത്ത് കോ-ഓഡിനേഷൻ കൗൺസിൽ


നെടുമങ്ങാട് :  നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി ഇടതുപക്ഷ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും സ്ഥാനാർഥി നിർണയത്തിൽ അർഹമായ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുസ്ലിം ജമാഅത്ത് കോ-ഓഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.  സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ യൂസഫ്  യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മൂഴിയിൽ  മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലിം നെടുമങ്ങാട്, കല്ലറ ഷൗക്ക്, അഴീക്കോട് ഷമീർ ,ഷാനവാസ് അൽ അമാനത്ത് ,പോങ്ങുമ്മൂട് റാഫി, തൊളിക്കോട് നസീർ, എംഎസ് അൻവർ, മണക്കാട് അബ്ദുൽസലാം, മൺവിള മുഹമ്മദ്, കുളപ്പട ലത്തീഫ് എന്നിവർ സംസാരിച്ചു. 

Post Top Ad