തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കമൽ ഹാസന്​ നേരെ ആക്രമണം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 15, തിങ്കളാഴ്‌ച

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കമൽ ഹാസന്​ നേരെ ആക്രമണം

 


നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന്​ നേരെ ആക്രമണം. കാഞ്ചീപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആക്രമണം.ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ  മദ്യപിച്ചെത്തിയ ഒരാൾ കമൽ ഹാസന്റെ കാറിന്റെ ചില്ലുകൾ തകർത്തു. സംഭവത്തിൽ കമൽ ഹാസന് പരുക്കേറ്റിട്ടില്ല.  അദ്ദേഹത്തിന്റെ വാഹനത്തിന്റെ വിൻഡ്‌സ്ക്രീൻ തകരാറിലാണെന്ന് മക്കൾ നീതി മയ്യം പ്രവർത്തകർ പറഞ്ഞു. 


 കമലഹാസന്റെ ആരാധകനാണെന്ന് പറഞ്ഞാണ് യുവാവ് കാറിനടുത്തേക്ക് എത്തിയത്. എം‌എൻ‌എം കേഡർമാർ ഇയാളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ യുവാവിന് പരിക്കേറ്റു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമൽ ഹാസനെ കാണാനുള്ള ആ​ഗ്രഹം കാരണമാണ് കാറിനടുത്തെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 

Post Top Ad