സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു

 


ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75)  ഗുരുജ്യോതിയില്‍ ലയിച്ചു. വെഞ്ഞാറമ്മൂട്  ഗോകുലം മെഡിക്കൽ കോളേജില്‍ ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.  ബുധനാഴ്ച രാവിലെ 10 മണിമുതല്‍ പൊതുദര്‍ശനം നടക്കും. സംസ്കാര ചടങ്ങുകള്‍  ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പില്‍ നടക്കും.  


1946 ല്‍ കണ്ണൂർ കണ്ണപുരം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (പൂര്‍വ്വാശ്രമത്തിലെ നാമം ബാലകൃഷ്ണന്‍ റ്റി.വി. ) ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ജോലിയില്‍ പ്രവേശിച്ചു. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്സില്‍ നിന്ന് വിരമിച്ച അദ്ദേഹം 1999ജൂലൈ 16 ന് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭയില്‍ അംഗമായി.


 ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആര്‍.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്. പൂര്‍വ്വാശ്രമത്തില്‍ യശോദ സഹധര്‍മ്മിണിയാണ്, മക്കള്‍. ബി.ഉമ, ബി.അരവിന്ദ്, മരുമകന്‍ ഷെറിന്‍ ചോമ്പാല. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.Post Top Ad