പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാർ തടഞ്ഞു മർദിച്ചു ; 100 പവൻ കവർന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 10, ശനിയാഴ്‌ച

പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാർ തടഞ്ഞു മർദിച്ചു ; 100 പവൻ കവർന്നു

 


                       
പള്ളിപ്പുറം ടെക്നോസിറ്റിക്ക്  സമീപം  ജ്വല്ലറിയിലേക്കു സ്വർണവുമായി പോയ വ്യാപാരിയുടെ കാർ വഴിയിൽ തടഞ്ഞു നിർത്തിയ അജ്ഞാത സംഘം  മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം 100 പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ജുവലറികൾക്ക് ആവശ്യമായ സ്വർണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്ത് (47), ലക്ഷ്‌മണൻ,   ഡ്രൈവർ അരുൺ എന്നിവരെയാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്.  


നെയ്യാറ്റിൻകരയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച മാരുതി കാറിന്റെ മുന്നിലും പിന്നിലുമായി കാറിലെത്തിയ എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. മുന്നിലെ കാർ നിറുത്തിയ ശേഷം അക്രമികൾ ചാടിയിറങ്ങി വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. സമ്പത്തിന്റെ കൈയ്‌ക്കാണ് പരിക്കേറ്റത്.  


ആറ്റിങ്ങലിലെ ജ്വല്ലറിയിലേക്കു കൊണ്ടുവന്ന 788 ഗ്രാം സ്വർണം ബലമായി എടുത്ത ശേഷം ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കിയ സംഘം തങ്ങൾ വന്ന വാഹനത്തിൽ കയറ്റി വീണ്ടും മർദിച്ചു. ഇയാളെ പോത്തൻകോട് വാവറയമ്പലത്തിനു സമീപം ഇറക്കി വിടുകയായിരുന്നു.  ആക്രമണത്തിനിടെ കാണാതായ ലക്ഷ്‌മണ പതിനൊന്നരയോടെ നെയ്യാറ്റിൻകരയിലെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പി ആർ.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണംആരംഭിച്ചു. 

Post Top Ad