വെഞ്ഞാറമൂട്ടിൽ നിന്ന് 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

വെഞ്ഞാറമൂട്ടിൽ നിന്ന് 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി

 


എക്സൈസ് ഇന്‍സ്പക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് കല്ലറ-പാങ്ങോട് മേഖലയില്‍ നടത്തിയ പരിശോധനയില്‍ വെഞ്ഞാറമൂട്,   ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ നിന്ന്  1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി. അംബേദ്കര്‍ കോളനിയില്‍ ബ്ലോക്ക്‌ നമ്പർ  55 ല്‍ ബൈജുവിന്റ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.   കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.  ഇയാളുടെ പേരിൽ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. 

 

Post Top Ad