18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷൻ 28 മുതൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷൻ 28 മുതൽ


 18 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സീനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.  കൊവിൻ പ്ലാറ്റ്ഫോം വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സീനായി രജിസ്റ്റർ ചെയ്യാം.

നിലവിൽ 45  കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ എങ്ങനെയാണോ അതുപോലെയാകും 18 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സീനേഷനായുള്ള രജിസ്ട്രേഷനും തിരിച്ചറിയൽ രേഖകളുടെ കാര്യത്തിലും മാറ്റമില്ല. https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ 'കൊവിൻ' ആപ്പ് വഴിയോ രജിസ്ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. രജിസ്റ്റ‍ർ ചെയ്യുമ്പോൾ വാക്സിനേഷൻ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
കോ-വിൻ വെബ്സൈറ്റിൽ   രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം :


1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.

4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.

5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക

 കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ഇവയില്‍ ഏതെങ്കിലും തിരച്ചറിയല്‍ രേഖകൾ കരുതുക 

➧ വോട്ടർ ഐഡി

➧ ആധാർ കാർഡ്

➧ പാൻ കാർഡ്

➧ പാസ്‌പോർട്ട്

➧ ഡ്രൈവിങ് ലൈസന്‍സ്

➧ തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

➧ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്

➧ ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ

➧ പെൻഷൻ പ്രമാണം

➧ സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

Post Top Ad