കൊവിഡ് വ്യാപനം ; രണ്ട് സി.എഫ്.എൽ.റ്റി.സി സെന്റെറുകൾ കൂടി തുറക്കാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

കൊവിഡ് വ്യാപനം ; രണ്ട് സി.എഫ്.എൽ.റ്റി.സി സെന്റെറുകൾ കൂടി തുറക്കാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ

 


ആറ്റിങ്ങൽ  പട്ടണത്തിൽ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന  സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സി.എഫ്.എൽ.റ്റി.സി സെന്റെറുകൾ ആരംഭിക്കാൻ തീരുമാനമായി. ഇതിന് ജില്ലാ ഭരണകൂടം അടിയന്തിര അനുമതി നൽകി. മാമത്തെ പൂജ കൺവെൻഷൻ സെന്റെറും, വലിയകുന്ന് ഗവ. സ്പോർട്സ് ഹോസ്റ്റലുമാണ് ചികിൽസാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടിടങ്ങളിലുമായി 250 രോഗികളെ ചികിൽസിക്കുന്നതിനുള്ള സജ്ജീകരണമാണ് വലിയകുന്ന് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ നഗരസഭ ഒരുക്കുന്നത്.


 നിലവിൽ നഗരസഭാ പരിധിയിലെ ചിറ്റാറ്റിൻകര പ്രദേശം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണവും കണ്ടെയ്മെന്റ് സോണുകളും ഗണ്യമായി വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് രോഗവ്യാപനം വർദ്ധിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ചികിൽസ കേന്ദ്രങ്ങൾ തുറന്ന് ആരോഗ്യ മേഖലയിലെ  പ്രതിസന്ധി തരണം ചെയ്യാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.


കഴിഞ്ഞ ദിവസം  നഗരസഭാ ഓഫീസിൽ നടന്ന അടിയന്തിര യോഗത്തിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ.രാജു, നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജെ.എച്ച്.ഐ മഞ്ചു തുടങ്ങിയവർ പങ്കെടുത്തു


Post Top Ad