അകലം പാലിച്ചില്ലെങ്കില്‍ ഒരാളിൽ നിന്നും 406 പേര്‍ക്ക് വരെ രോഗം പകരാം ; കേന്ദ്ര ആരോഗ്യ മന്ത്രാലയം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

അകലം പാലിച്ചില്ലെങ്കില്‍ ഒരാളിൽ നിന്നും 406 പേര്‍ക്ക് വരെ രോഗം പകരാം ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

 


കൊറോണ വൈറസ് പകരാതിരിക്കാന്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.  'കോവിഡ് പോസിറ്റീവായ ഒരാള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അയാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് പല സര്‍വകലാശാലകളുടെയും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.' ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. 


കോവിഡ് ബാധിച്ച ഒരാള്‍ സമ്പര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406-ന് പകരം 15 പേരിലേക്ക് രോഗബാധ കുറയും. കോവിഡ്  രോഗി  75 ശതമാനം സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂ.  ഒരു ഭാഗത്ത് ചികിത്സാ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, മറുവശത്ത് കോവിഡ് നിയന്ത്രിക്കേണ്ടതില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും  മാസ്‌കുകള്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും കോവിഡുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉദ്ധരിച്ചു കൊണ്ട്  അഗര്‍വാള്‍ വ്യക്തമാക്കി. 


രോഗമില്ലാത്ത ഒരാള്‍ മാസ്‌ക് ധരിക്കുകയും രോഗബാധിതനായ ആള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്താല്‍ കോവിഡ് പകരാന്‍ സാധ്യത 30 ശതമാനമാണ്. എന്നാല്‍ രോഗബാധിതനും രോഗമില്ലാത്തയാളും മാസ്‌ക് ശരിയായി ധരിക്കുമ്പോള്‍ 1.5 ശതമാനം മാത്രമാണ് കോവിഡ് പകരാന്‍ സാധ്യതയെന്നും ആറടിയിൽ കൂടുതൽ അകലത്തില്‍ നില്‍ക്കുന്ന രണ്ടു പേര്‍ക്കിടയില്‍ രോഗം കൈമാറാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ്  സെക്രട്ടറി വ്യക്തമാക്കി. 


 

Post Top Ad