യാത്രക്കാർ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ; റെയില്‍വേ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

യാത്രക്കാർ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ; റെയില്‍വേ


റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ട് പ്രകാരം കുറ്റമാക്കി ഉത്തരവിറക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ  മാസ്‌ക്  ധരിക്കാതെ പ്രവേശിച്ചാൽ അഞ്ഞൂറു രൂപ പിഴ ഈടാക്കും.  


കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്.  ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പൊലീസിന്റെ പരിശോധനയുണ്ടാകും.


 സ്റ്റേഷനിലും പരിസരത്തും തുപ്പുക, സമാനമായ വിധത്തില്‍ വൃത്തിഹീനമായി പെരുമാറുക എന്നീ കുറ്റങ്ങൾക്കൊപ്പം  മാസ്‌ക് ധരിക്കാത്തതും ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളുടെ പട്ടികയിലാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത ആറു മാസത്തേക്കോ പുതിയ ഉത്തരവ് വരുംവരെയോ ആണ് മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.



Post Top Ad