72 മണിക്കൂർ ജില്ലയിൽ നിരീക്ഷണം ശക്തമാക്കും ; ജില്ല കളക്ടർ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 3, ശനിയാഴ്‌ച

72 മണിക്കൂർ ജില്ലയിൽ നിരീക്ഷണം ശക്തമാക്കും ; ജില്ല കളക്ടർ

 


നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് നാൾ ശേഷിക്കെ അടുത്ത 72 മണിക്കൂർ ജില്ലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ  ബൈക്ക് റാലികൾക്ക് നിരോധനം ഏർപ്പെടുത്തി. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യവിതരണം,സൗജന്യ പാർട്ടികൾ, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല. സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏർപ്പെടുത്തും. ചെക്ക്‌പോസ്​റ്റുകളിലും പരിശോധന കൂടുതൽ ശക്തമാക്കി. 

Post Top Ad