കടകൾ രാത്രി 9 മണി വരെ പ്രവർത്തിക്കാം ; ചീഫ് സെക്രട്ടറി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

കടകൾ രാത്രി 9 മണി വരെ പ്രവർത്തിക്കാം ; ചീഫ് സെക്രട്ടറി

 


സംസ്ഥാനത്ത് കടകൾ രാത്രി 9 മണി വരെ  പ്രവർത്തിക്കാം.   വൻകിട സൂപ്പർ മാർക്കറ്റുകൾക്കും മൾട്ടിപ്ലക്സ് ഉൾപ്പെടെ തിയറ്ററുകൾക്കും മാളുകൾക്കുമാണു രാത്രി 7.30 മണി വരെയാക്കി പ്രവർത്തനസമയം ചുരുക്കിയതെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി.  ചില സ്ഥലങ്ങളിൽ കടകൾ രാത്രി 7.30 ന് അടയ്ക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഉത്തരവിൽ വ്യക്തത വരുത്തിയിരിക്കുന്നത്. 


രാത്രി 9 മണി മുതൽ കർഫ്യൂ  ഏർപ്പെടുത്തിയ  സാഹചര്യത്തിൽ ബവ്റിജസ് കോർപറേഷന്റെ മദ്യ വിൽപനശാലകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ച് രാത്രി 8 വരെയാക്കി. ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും അധികൃതർ അറിയിച്ചു.


Post Top Ad