മൂന്നാംഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

മൂന്നാംഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം


രാജ്യത്ത് മൂന്നാംഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം.  നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവർക്കാണ്  മൂന്നാം  ഘട്ടത്തില്‍ വാക്‌സിൻ നൽകുന്നത്.  45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  പിന്നാലെ നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും വാക്‌സിൻ  നല്‍കാനുള്ള നടപടികളിലേക്ക് കടക്കും. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തിയും  വാക്‌സിനേഷനായി   രജിസ്റ്റര്‍ ചെയ്യാം.  www.cowin.gov.in എന്ന വെബ് സൈറ്റില്‍  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിൽ  വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 

Post Top Ad