കൊവിഡ് വ്യാപനം ; കേരള - തമിഴ്നാട് അതിർത്തികളിൽ കർശന പരിശോധന - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

കൊവിഡ് വ്യാപനം ; കേരള - തമിഴ്നാട് അതിർത്തികളിൽ കർശന പരിശോധന

 


കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  കേരള - തമിഴ്നാട് അതിർത്തികളിൽ കർശന പരിശോധനയും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തി.  രാത്രി 10 മുതൽ പുലർച്ചെ നാല് വരെ തമിഴ്നാട് അതിർത്തി അടച്ചിടും.   ഇ- പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്. കേരളത്തിൽ നിന്നുൾപ്പടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ, അവശ്യസർവീസുകൾക്കൊഴികെ മറ്റൊന്നിനും ഇളവുണ്ടാവില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. 


കേരളത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. തിരുവനന്തപുരം - തമിഴ്നാട്  അതിർത്തിയായ ഇഞ്ചിവിള ചെക്പോസ്റ്റിൽ വാഹന പരിശോധന  കർശനമാക്കി. ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്.  പാലക്കാട്ടെ വാളയാർ അതിർത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. 


കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ്  നിർബന്ധമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം റൂം  ക്വാറന്‍റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്‌സിൻ എടുത്തവരും   48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തുകയും പരിശോധന ഫലം ലഭിക്കുന്നത്  വരെ റൂം ക്വാറന്‍റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.


Post Top Ad