ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ആൽബം പുറത്തിറക്കി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ആൽബം പുറത്തിറക്കി


ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി തയ്യാറാക്കിയ "ചെഞ്ചോരക്കൊടി "വീഡിയോ ആൽബം പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ് പ്രകാശനം നിർവ്വഹിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മനോജ്.ബി.ഇടമന ആദ്യ കോപ്പി ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി മീഡിയ കോ-ഓഡിനേറ്റർ അൽ അമീൻ അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അമജേഷ്, അഖിൽ, നിജീഷ് എന്നിവർ പങ്കെടുത്തു. ഗാനരചന  കവി രാധാകൃഷ്ണൻ കുന്നുംപുറം,    വീഡിയോ ആൽബം സംവിധാനം അജിൽ മണിമുത്ത്. സംഗീതവും ആലാപനവും സജീവ് കോടാലിക്കോണം, ഓർക്കസ്ട്രേഷൻ അനന്തു എസ്.കൃഷ്ണ. 

Post Top Ad