പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം ; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിനശിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 7, ബുധനാഴ്‌ച

പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം ; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിനശിച്ചു

 


വലിയതുറ പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു. സ്റ്റേഷന് പിന്നിൽ ഷെഡിൽ സൂക്ഷിച്ചിരുന്നു നാൽപ്പതിലധികം ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. ചാക്ക ഫയര്‍സ്റ്റേഷനിൽ നിന്നും മൂന്നു ഫയ‍ർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കെട്ടിത്തിന്റെ ചുവരുകള്‍ക്ക് കേടുപാട് ഉണ്ടാകുകയും ചെയ്തു. 


 സ്റ്റേഷന് പിന്നിൽ  ഇരുചക്രവാഹനങ്ങൾ സൂക്ഷിക്കുന്ന ഷെഡിന് അടുത്തായിയാണ് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. ഈ ഭാഗത്താണ് തീപിടിത്തമുണ്ടായത്.  പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് സി.സി.ടി.വി ക്യാമറകൾ  സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എങ്ങനെ തീപിടിച്ചുവെന്നത് വ്യക്തമല്ലെന്ന് വലിയതുറ സി.ഐ പറഞ്ഞു.

Post Top Ad