കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ

 


കൊവിഡ് രോഗികളുടെ ഡിസ്ചാർജ്  മാനദണ്ഡം പുതുക്കി സർക്കാർ.  കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ലക്ഷണം അവസാനിച്ച്  മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യാം.  കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.   ഗുരുതര  രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികൾക്ക്  ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.  ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. 


ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം. ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളുവെന്നും  പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.  

Post Top Ad