തിരുവനന്തപുരം ജില്ലയിൽ വാക്‌സിനേഷൻ ഒൻപത് കേന്ദ്രങ്ങളിൽ മാത്രം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

തിരുവനന്തപുരം ജില്ലയിൽ വാക്‌സിനേഷൻ ഒൻപത് കേന്ദ്രങ്ങളിൽ മാത്രം

 


വാക്‌സിൻ ക്ഷാമത്തെ തുടർന്ന്  തിരുവനന്തപുരം ജില്ലയിൽ ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക എന്ന്   ജില്ലാകളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.  ജില്ലയിലെ 179 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടഞ്ഞ് കിടക്കും.  സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ നിരവധി പേർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. 


ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ചെട്ടിവിളാകം കുടുംബാരോഗ്യകേന്ദ്രം, പാങ്ങപ്പാറ ഇടിയടികോട് ദേവി ക്ഷേത്രം ഹാൾ,  തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, എസ്.എ.റ്റി. ആശുപത്രി, മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, രാജജിനഗർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കോവീഷീൽഡ് വാക്‌സിനും ഫോർട്ട് താലൂക്ക് ആശുപത്രി, എന്നിവിടങ്ങളിൽ കോവാക്‌സിനും നൽകും.

Post Top Ad