നിയമന തട്ടിപ്പ് കേസിലും സരിത. എസ്. നായർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

നിയമന തട്ടിപ്പ് കേസിലും സരിത. എസ്. നായർ അറസ്റ്റിൽ

നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കൂടി സരിത എസ് നായർ അറസ്റ്റിൽ.  തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഓലത്താന്നി, തിരുപുറം സ്വദേശികളിൽ നിന്ന് കെടിഡിസി, ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.  നിലവിൽ സരിത സോളാർ തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുകയാണ്. കണ്ണൂരിലെ വനിതാ തടവുകാരുടെ സിഎഫ്എൽടിസിയിൽ എത്തിയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

സോളർ തട്ടിപ്പ് കേസിൽ വ്യാഴാഴ്ച കോഴിക്കോട് പോലീസ് തിരുവനന്തപുരത്ത് നിന്നാണ്  സരിതയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായ സരിതയെ കോഴിക്കോട് മജിസ്ട്രേട്ട് കോടതി(3) 27 വരെ റിമാൻഡ് ചെയ്തിരുന്നു.  സരിത പ്രതിയായ വിവിധ കേസുകളിലെ അറസ്റ്റ് വാറന്റുകൾ കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടിനു ലഭിച്ചിട്ടുണ്ട്. ഈ കേസുകളിലും അടുത്ത ദിവസങ്ങളിൽ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. എല്ലാ വാറന്റ് കേസുകളിലും ജാമ്യമെടുത്ത ശേഷമേ സരിതയ്ക്ക് ഇനി പുറത്തിറങ്ങാൻ കഴിയൂ.

Post Top Ad