കോവിഡ് വ്യാപനം ;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കോവിഡ് വ്യാപനം ;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

 


സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന  സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. രാത്രി ഒൻപത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നതും  എന്തൊക്ക തരത്തിലുള്ള നിയന്ത്രണങ്ങളാണെന്നും  പൊതുഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ചുമുള്ള ഉത്തരവ് ഇന്നിറങ്ങും.  


പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂർ ആക്കി ചുരുക്കി.  അതേസമയം പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും. 


സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെൻറിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.  ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ച് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികൾ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്നാണ്  സർക്കാർ നിർദേശം. 


തീരുമാനങ്ങൾ ജനങ്ങളുടെ മേൽ  അടിച്ചേൽപ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. വാക്സിനേഷനുകൾ കൂട്ടുന്നതിനും സർക്കാർ നടപടികൾ വിപുലമാക്കും. 

Post Top Ad