അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ

 


അന്തർസംസ്ഥാന മോഷണസംഘം തിരുവനന്തപുരത്ത് പിടിയിലായി.   വാഹനമോഷണം, പിടിച്ചുപറി, മാലപ്പൊട്ടിക്കൽ തുടങ്ങി കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതികളായ അച്ചു എന്ന് വിളിക്കുന്ന മിഥുൻ, ഹാരിസ് എന്ന ഷാനവാസ് ,വിഷ്ണു എന്നിവരെയാണ് കിളിമാനൂർ പോലീസും തിരു: റൂറൽ ഷാഡോ ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ മാത്രം പത്തിലധികം മാലപ്പൊട്ടിക്കൽ കേസുകൾ സംഘത്തിനെതിരെയുണ്ട്. 


കിളിമാനൂരിൽ നിന്നും വരികയായിരുന്ന യുവതിയെ സ്കൂട്ടറിൽനിന്ന് തളളിയിട്ട് അഞ്ചുപവന്റെ സ്വർണ മാല കവർന്ന കേസിലാണ് സംഘം പിടിയിലായത്. അതേ ദിവസം തന്നെ നഗരൂർ തേക്കിൻകാട് വെച്ച് മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാനും സംഘം ശ്രമിച്ചിരുന്നു.എന്നാൽ യുവതി ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ കൂടിയതിനാൽ ശ്രമം വിജയിച്ചില്ല. പണയം വെച്ച മാലയും മോഷണത്തിനായി ഉപയോഗിച്ച ടൂവീലറും പോലീസ് കണ്ടെത്തി. 


Post Top Ad