ഇന്ന് മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഇന്ന് മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

 


സംസ്ഥാനത്ത് ഇന്ന് മുതൽ   റേഷൻ കടയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി റേഷൻ വ്യാപാരികളുടെ സംഘടന അറിയിച്ചു. രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയും കടകൾ പ്രവർത്തിക്കുന്നതാണ്. 


നേരെത്തെ മുതൽ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കളക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.


Post Top Ad